ഔട്ട്‌ ബോക്സ്‌

 
Other things
Lorem ipsum dolor sit amet, consectetuer adipiscing elit. Duis ligula lorem, consequat eget, tristique nec, auctor quis, purus. Vivamus ut sem. Fusce aliquam nunc vitae purus.
Other things
Lorem ipsum dolor sit amet, consectetuer adipiscing elit. Duis ligula lorem, consequat eget, tristique nec, auctor quis, purus. Vivamus ut sem. Fusce aliquam nunc vitae purus.
Other things
Lorem ipsum dolor sit amet, consectetuer adipiscing elit. Duis ligula lorem, consequat eget, tristique nec, auctor quis, purus. Vivamus ut sem. Fusce aliquam nunc vitae purus.
Other things
Lorem ipsum dolor sit amet, consectetuer adipiscing elit. Duis ligula lorem, consequat eget, tristique nec, auctor quis, purus. Vivamus ut sem. Fusce aliquam nunc vitae purus.
Other things
Lorem ipsum dolor sit amet, consectetuer adipiscing elit. Duis ligula lorem, consequat eget, tristique nec, auctor quis, purus. Vivamus ut sem. Fusce aliquam nunc vitae purus.
വൈപ്പാറിണ്റ്റെ ദാഹം തീര്‍ത്താല്‍ കേരളം കൂടുതല്‍ വരള്‍ച്ചയിലേക്ക്‌
Monday, January 22, 2007
മ്പാനദിയും അച്ചന്‍ കോവിലാറും തമിഴ്നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുന്ന പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീസംയോജന പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കേരളവും തമിഴ്നാടും തമ്മില്‍ വീണ്ടുമൊരു ജലവിവാദത്തിന്‌ തിരികൊളുത്തിയിരിക്കുന്നു. കേരളത്തിന്‌ മാത്രം അവകാശപ്പെട്ട നദീജലം തട്ടിയെടുക്കുന്നതില്‍ തമിഴ്നാടിനുള്ള മിടുക്ക്‌ നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ കരാറിലൂടെ തെളിയിക്കപ്പെട്ടതാണ്‌. പിന്നീടുവന്ന പറമ്പിക്കുളം ആളിയാര്‍, ശിരുവാണി തുടങ്ങിയ നദീജല ഇടപാടുകളിലും നഷ്ടം കേരളത്തിനു തന്നെയായിരുന്നു. ഈ പട്ടികയിലേക്കാണ്‌ വൈപ്പാറും കടന്നുവരുന്നത്‌. കാവേരി ജലത്തിണ്റ്റെ വിഹിതത്തില്‍ നിന്നും കേരളത്തെ തള്ളി തമിഴ്നാടും കര്‍ണ്ണാടകവും പോരടിച്ചു വീതിച്ചെടുക്കുമ്പോള്‍ കാഴ്ച്ചക്കാരായി നില്‍ക്കേണ്ടിവരുന്ന മലയാളിക്ക്‌ മറ്റൊരു ദുരന്തം കൂടി വരാനിരിക്കുന്നു.

പമ്പ അച്ചന്‍കോവില്‍ എന്നീ നദികളില്‍ 634 ദശലക്ഷം ക്യുബിക്‌ മീറ്റര്‍ അധികജലമുണ്ടെന്ന കേന്ദ്ര ജല വികസന ഏജന്‍സിയുടെ റിപ്പോര്‍ട്ടിണ്റ്റെ ചുവടുപിടിച്ചാണ്‌ തമിഴ്നാടിണ്റ്റെ നീക്കം. ഈ നദികളിലെ അധികജലം വൈപ്പാര്‍ നദിയിലേക്ക്‌ ഒഴുക്കിവിടുന്നതുവഴി തിരുനെല്‍വേലി,തൂത്തുക്കുടി ,വിരുധുനഗര്‍, ചിദംബരാനാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ 91400 ഹെക്ടര്‍ കൃഷിസ്ഥലത്ത്‌ ജലസേചനം നടത്താമെന്ന്‌ തമിഴ്നാട്‌ സമര്‍ഥിക്കുന്നു. ഇതോടനുബന്ധിച്ച്‌ 500 മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ജലവൈദ്യുത പദ്ധതിയും നടത്താനുദ്ദേശിക്കുന്നുണ്ട്‌.

ഇങ്ങനെ അധികജലം തിരിച്ചുവിടുന്നതുകൊണ്ട്‌ പരിസ്ഥിതിക്ക്‌ ഒരു കോട്ടവും സംഭവിക്കില്ല എന്നാണ്‌ ദശീയ ജല വികസന ഏജന്‍സിയുടെ കണ്ടെത്തല്‍. കേരളത്തിണ്റ്റെ നെല്ലറയായ കുട്ടനാട്ടില്‍ ഓരുവെള്ളം കയറി കൃഷി നശിക്കുമെന്നും പത്തനംതിട്ടയിലേയും ആലപ്പുഴയിലേയും ജല സംതുലിതാവസ്ഥക്ക്‌ കോട്ടം തട്ടുമെന്നുമുള്ള കേരളത്തിണ്റ്റെ വാദത്തില്‍ കഴമ്പില്ലെന്നും ഏജന്‍സി വാദിക്കുന്നു

വേനല്‍ക്കാലത്ത്‌ 150 ദശലക്ഷം ക്യുബിക്‌ മീറ്റര്‍ ജലം പമ്പയിലേക്കും അച്ചന്‍കോവിലിലേക്കും തിരികെ ഒഴുക്കിവിടാനാകുമെന്നാണ്‌ ഏജന്‍സിയുടെ വാദം. സമുദ്രനിരപ്പില്‍ നിന്നും 60 മുതല്‍ 220 സെണ്റ്റീമീറ്റര്‍ വരെ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ വര്‍ഷത്തിണ്റ്റെ നല്ലൊരു സമയവും തണ്ണീര്‍ മുക്കം ബണ്ടിണ്റ്റെ സംരക്ഷണത്തിലാണ്‌ കൃഷിയിറക്കുന്നത്‌ എന്നതാണ്‌ സത്യം. കൂടാതെ ശബരിഗിരി ജലവൈദ്യുത പദ്ധതി, പമ്പ ഇറിഗേഷന്‍ പദ്ധതി, കല്ലട ഇറിഗേഷന്‍ പദ്ധതി തുടങ്ങിയവയേയും വെള്ളം വിട്ടുകൊടുക്കുന്നത്‌ പ്രതികൂലമായി ബാധിക്കും.

പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തമിഴ്നാട്‌ വര്‍ഷങ്ങള്‍ മുമ്പേ ആസൂത്രിതമായ നീക്കംതുടങ്ങിയിരുന്നു. ഇതിണ്റ്റെ ഭാഗമായാണ്‌ പശ്ചിമഘട്ടത്തില്‍ കേരള തമിഴ്നാട്‌ അതിര്‍ത്തിയുടെ കിഴക്കുഭാഗത്ത്‌ തിരുനല്‍വേലി ജില്ലയില്‍പ്പെടുന്ന മേക്കരയില്‍ തമിഴ്നാട്‌ സര്‍ക്കാര്‍ 60 കോടി രൂപ മുടക്കി 670 മീറ്റര്‍ നീളമുള്ള അണക്കെട്ടു നിര്‍മ്മിക്കാന്‍ ആരംഭിച്ചത്‌. മേക്കര ഡാമിന്‌ അതിണ്റ്റെ പ്രധാനസ്രോതസ്സായ ഹനുമാന്‍തോട്ടില്‍ നിന്നും ലഭിക്കുന്ന ജലത്തിണ്റ്റെ നാലിരട്ടി സംഭരണശേഷിയുണ്ട്‌ .

പശ്ചിമഘട്ട മലനിരകള്‍ക്കിപ്പുറം ഇതിണ്റ്റെ പടിഞ്ഞാറുഭാഗത്തായാണ്‍്‌ പമ്പയുടെയും അച്ചന്‍കോവിലിണ്റ്റെയും വൃഷ്ടി പ്രദേശങ്ങള്‍. മേക്കരഡാമിലേക്ക്‌ അതിര്‍ത്തിക്കിപ്പുറത്തുനിന്നും ജലം ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ട്‌ വാന്‍ വിവാദമായിരുന്നു. ഇതേക്കുറിച്ച്‌ പഠിക്കാന്‍ 2001ല്‍ സര്‍ക്കാര്‍ നിയമിച്ച കേരള ഇലക്ട്രിസിറ്റി ബോര്‍ഡിലെ ചീഫ്‌ എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ പദ്ധതിയേക്കുറിച്ചും മേക്കരഡാം മുലം കേരളത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും വ്യക്തമായ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. തുടര്‍ന്ന്‌ നിയമസഭാ സബ്കമ്മറ്റിയടക്കം പലരും ഇവിടം സന്ദര്‍ശിച്ച്‌ തെളിവെടുത്തെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

പമ്പക്കും കല്ലാറിനും ഇടയിലും അച്ചന്‍കോവിലിനും കല്ലാറിനുമിടയിലുമായി മൂന്ന്‌ അണക്കെട്ടുകള്‍ നിര്‍മ്മിച്ച്‌ ഇവയെ തുരങ്കങ്ങള്‍ വഴി ബന്ധിപ്പിക്കാനാണ്‌ കേന്ദ്ര ജലവികസന ഏജന്‍സിയുടെ സാദ്ധ്യതാ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്‌. പശ്ചിമഘട്ടത്തിലൂടെ 51 കിലോമീറ്ററോളം നീളമുള്ള തുരങ്കങ്ങള്‍ വഴി ജലം വൈപ്പാറിണ്റ്റെ കൈവഴിയായ അളഗര്‍ ഓടൈയിലെത്തി അതുവഴി മേക്കര ഡാമില്‍ സംഭരിക്കപ്പെടും. ഇങ്ങനെ മേക്കരഡാമിനെ പദ്ധതിയുടെ പ്രധാന നിയന്ത്രണ കേന്ദ്രമായി ഉപയോഗിക്കാനാണ്‌ തമിഴ്നാടിണ്റ്റെ പരിപാടി.

ഡാമുകളും ജലസേചനപാതകളും നേരത്തേ നിര്‍മ്മിച്ച്‌ പദ്ധതി നടപ്പിലാക്കാന്‍ അടിസ്ഥാന സൌകര്യങ്ങളുണ്ടെന്നു കാണിച്ച്‌ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രം തമിഴ്നാട്‌ ഒരിക്കല്‍ പരീക്ഷിച്ച്‌ വിജയം കണ്ടതാണ്‌. 1960 കളുടെ ആദ്യം ജവഹര്‍ലാല്‍ നെഹ്‌റു പറമ്പിക്കുളത്ത്‌ അണക്കെട്ടിനുതറക്കല്ലിടുമ്പോള്‍ ഒരു നദീജലപദ്ധതിയും നിലവിലുണ്ടായിരുന്നില്ല. 1970മെയ്‌ 29നാണ്‌ പറമ്പിക്കുളം ഡാമുള്‍പ്പടെ നേരത്തേനിര്‍മ്മിച്ച മൂന്നുഡാമുകളെ കേന്ദ്രീകരിച്ച്‌ പറമ്പിക്കുളം ആളിയാര്‍ പദ്ധതി നിലവില്‍ വരുന്നത്‌. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ തമിഴ്നാട്‌ അണകെട്ടിയെടുക്കുന്നതിണ്റ്റെ ബാക്കി ജലം മാത്രമാണ്‌ കേരളത്തിനു ലഭിക്കുക. ആളിയാര്‍ സ്പില്‍ വേയിലൂടെ തമിഴ്നാട്ടില്‍ കൃഷിയിറക്കുമ്പോള്‍ ഇങ്ങ്‌ കേരളത്തില്‍ ചിറ്റൂറ്‍ പുഴ വറ്റി വരണ്ട്‌ പാലക്കാട്‌ ജില്ലയിലെ ചിറ്റൂറ്‍ നിവാസികള്‍ കുടിവെള്ളം പോലും ലഭിക്കാതെ കഷ്ടപ്പെടുന്നു എന്നത്‌ ഇന്നും ഒരു വിരോധാഭാസമായി അവശേഷിക്കുന്നു. നദികളില്‍ വേണ്ടത്ര ഒഴുക്കില്ലാത്തതുകാരണം ഷോളയൂറ്‍, പെരിങ്ങല്‍ക്കുത്ത്‌ എന്നീ ജലവൈദ്യുതപദ്ധതികള്‍ അവയുടെ മൊത്തം ഉത്പാദന ക്ഷമതയിലും കുറഞ്ഞ അളവിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന മൂന്നു പ്രധാന നദികളായ ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, പെരിയാര്‍ എന്നിവയിലെ നീരൊഴുക്ക്‌ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്‌. ചാലക്കുടിപ്പുഴയിലാണ്‌ ഏറ്റവും കൂടുതല്‍ നീരൊഴുക്കു കുറഞ്ഞത്‌, ശരാശരി നീരൊഴുക്കിണ്റ്റെ 37 %, പെരിയാറില്‍ 22%വും ഭാരതപ്പുഴയുടെ ഒഴുക്കിണ്റ്റെ 12 % വും കുറവുവന്നിട്ടുണ്ട്‌.

തമിഴ്നാട്‌ ലാഭമനുഭവിക്കുന്ന ഈ ജലമിടപാടുകളുടെ മുഴുവന്‍ ഭാരവും കേരളീയരാണ്‌ ചുമലിലേറ്റുന്നത്‌. തമിഴ്നാടിണ്റ്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം പദ്ധതിയില്‍പ്പെട്ട മൂന്ന്‌ അണക്കെട്ടുകളും മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിലാണ്‌. വരാന്‍ പോകുന്ന പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന്‌ പ്രധാന അണക്കെട്ടുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നതും കേരളത്തില്‍ തന്നെ.

വര്‍ഷങ്ങള്‍ പഴക്കമുള്ള കണക്കുകള്‍ പ്രകാരമാണ്‌ പമ്പയിലും അച്ചന്‍ കോവിലിലും ആവശ്യത്തിലധികം ജലമുണ്ടെന്ന്‌ ദേശീയ ജല വികസന ഏജന്‍സി വാദിക്കുന്നത്‌. അതേസമയം പത്തനം തിട്ട, ആലപ്പുഴ എന്നീജില്ലകളിലെ ആവശ്യത്തിനുള്ള ജലം പോലും ഈ രണ്ടു നദികളിലും ഇല്ലെന്നും 2050ഓടെ ഈനദികളില്‍ വാന്‍ ജലക്ഷാമമുണ്ടാകുമെന്നുമാണ്‌ കോഴിക്കോട്ടെ സി.ഡബ്ളിയു.ആര്‍.ഡി.എം നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്‌. ഇല്ലാത്ത വെള്ളത്തിണ്റ്റെ കണക്കുപറഞ്ഞ്‌ സൈലണ്റ്റ്‌ വാലിയിലെ പാത്രക്കടവ്‌ പദ്ധതിയുമായി മുന്നോട്ടുപോയ ചരിത്രമുള്ള നമ്മുടെ ഉദ്യോഗസ്ഥരും കള്ളക്കണക്കെഴുതാന്‍ കൂട്ടുനില്‍ക്കുന്നു എന്നതാണ്‌ മറ്റൊരു ദുഖസത്യം.

അനധികൃതമായ മണല്‍വാരലും ഭൂഗര്‍ഭജലവിതാനത്തതിലുണ്ടായ കുറവും നിമിത്തം കേരളത്തിലെ നദികള്‍ മിക്കതും മഴക്കാലത്തുമാത്രം കരകവിഞ്ഞൊഴുകുകയും അല്ലാത്തപ്പോള്‍ വറ്റിവരളുകയും ചെയ്യുന്നവയായി മാറിക്കഴിഞ്ഞു. ഈയവസ്ഥയില്‍ ഇനിയോരു ക്ഷതം കൂടിയേല്‍ക്കാന്‍ കേരളത്തിലെ നദികള്‍ക്കാവില്ല.

എന്തൊക്കെയായാലും 60 കോടിയോളം രൂപ മുടക്കി ഒരു ഡാം പണിത്‌ ഇത്രയൊക്കെ ചരടുവലികള്‍ നടത്തിയ തമിഴ്നാട്‌ പദ്ധതി നടപ്പില്‍ വരുത്താന്‍ ആവുന്ന ശ്രമങ്ങളെല്ലാം നടത്തുമെന്നത്‌ വ്യക്തം. ഇതിണ്റ്റെ ഭാഗമാണ്‌ കേരളത്തിണ്റ്റെ വാദങ്ങളൊന്നും മാനിക്കാതെ നദികളില്‍ ആവശ്യത്തിലധികം ജലമുണ്ടെന്ന കടും പിടിത്തത്തില്‍ കേന്ദ്രം നില്‍ക്കുന്നത്‌. നദീ സംയോജനത്തിണ്റ്റെ അടുത്തഘട്ടത്തില്‍ ഇതുമായി മുന്നോട്ടുപോകാനാണ്‌ കേന്ദ്രതീരുമാനം.

കേരളത്തിന്‌ ഇത്രയേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പദ്ധതിയെ ഗൌരവമായി കാണാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല . തമിഴ്നാടിണ്റ്റെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ്‌ അതിനെതിരെ തക്കസമയത്ത്‌ പ്രതികരിച്ചില്ലെങ്കില്‍ ഇപ്പോള്‍ ചര്‍ച്ചയിലിരിക്കുന്ന ചാലിയാറിലെ പാണ്ടിയാര്‍- പുന്നപ്പുഴ പദ്ധതിയടക്കമുള്ള വരാന്‍ പോകുന്ന പദ്ധതികളും വാന്‍ നഷ്ടങ്ങളാകും സമ്മാനിക്കുക.
(ദീപിക 2005 ഒക്ടോബര്‍ 17 തിങ്കള്‍)
posted by B.S BIMInith.. @ 8:23 PM   0 comments
About Me

Name: B.S BIMInith..
Home: Calicut, Kerala, India
About Me: Journalist Mathrubhumi Daily
See my complete profile
Previous Post
Archives
Links
Powered by

BLOGGER

© ഔട്ട്‌ ബോക്സ്‌ Blogger Templates by Isnaini and Cool Cars Pictures